Administrator
Administrator
രാംലീലയിലെ രാവണലീല; ന്യായീകരണവുമായി പോലീസ്
Administrator
Friday 17th June 2011 7:14pm

baba-ramdevന്യൂദല്‍ഹി: യോഗഗുരു രാംദേവിനും അനുയായിക്കള്‍ക്കുമെതിരെ അര്‍ദ്ധരാത്രി നടത്തിയ നടപടിയെ ന്യായീകരിച്ച് ദല്‍ഹി പേലീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. യോഗക്യാമ്പ് നടത്താനും 5000 ആളുകള്‍ക്ക് ഒത്തുകൂടാനുമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഏകദേശം 20,000 ആളുകള്‍ രാംലീലയില്‍ തടിച്ച് കൂടിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

രാംദേവിന്റെ അനുയായികള്‍ അക്രമാസ്തരായി കല്ലേറ് ആരംഭിച്ചപ്പേഴാണ് കണ്ണീര്‍ വാതക ഷെല്ലുകള്‍ ഉപയോഗിച്ചതെന്നും , അനുയായികള്‍ക്കെതിരെ ബലപ്രയോഗവും ലാത്തിച്ചാര്‍ജ്ജും നടത്തിയിട്ടില്ലെന്നും പേലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

രാംലീലയിലെ പേലീസ് നടപടികളെക്കുറിച്ച് രണ്ടാഴാചക്കുള്ളില്‍ വിശദീകണരണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ കോടതി കേന്ദ്ര അഭ്യന്തര സെക്രട്ടറി, ദല്‍ഹി ചീഫ് സെക്രട്ടറി,ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

Advertisement