കെ.സുരേന്ദ്രന് കസ്റ്റഡിയില്‍ അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണം വിളമ്പി; ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Sabarimala women entry
കെ.സുരേന്ദ്രന് കസ്റ്റഡിയില്‍ അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണം വിളമ്പി; ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 8:22 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സുരക്ഷയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. സുരേന്ദ്രന് അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിനാണ് നടപടി. കൊല്ലം എ.ആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എ ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.

Read Also : സി.പി സുഗതന്‍ വിഷയത്തില്‍ പിണറായിയുടെ നിലപാട് പ്രവാചക മാതൃക; ഇതാണ് രാഷ്ട്രീയ നയതന്ത്രം: ഒ അബ്ദുല്ല

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്. അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.

അതേസമയം 2013ല്‍ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016ല്‍ നിയമം ലംഘിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്നീ കേസുകളില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയിരുന്നു.