ബേപ്പൂരില്‍ പൊലീസുകാരന് കൊവിഡ്; സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു
COVID-19
ബേപ്പൂരില്‍ പൊലീസുകാരന് കൊവിഡ്; സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 9:27 pm

ബേപ്പൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സ്‌റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്റ്റേഷനിലെ 40 ഓഫീസര്‍മാരെ ക്വാറന്റീനിലേക്ക് മാറ്റി. നാളെ സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം പുതിയ പൊലീസ് സേനയെ നിയോഗിക്കും.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊലീസ് വകുപ്പില്‍ റിസര്‍വില്‍ വെച്ചിരിക്കുന്ന പൊലീസുകാരെയാണ് ഇവിടേക്ക് നിയോഗിക്കുക.

നേരത്തെ കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ