എഡിറ്റര്‍
എഡിറ്റര്‍
‘നിയമം അറിയുന്നവര്‍ പാലിക്കേണ്ട എന്നുണ്ടോ’; നിയമം ലംഘിച്ച് സ്വപ്‌നങ്ങള്‍ പങ്കുവെച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക് വീഡിയോ
എഡിറ്റര്‍
Tuesday 8th August 2017 6:37pm

കൊച്ചി: ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്നതും വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നതും നിയമമാണ്. ആ നിയമം ലംഘിച്ച് റോഡിലിറങ്ങിയാല്‍ പണി കിട്ടും. പൊലീസിന്റെ പിടി കഴുത്തില്‍ വീഴും. എന്നാലിതാ ഇവിടെ പൊലീസ് തന്നെ നിയമം ലംഘിച്ചിരിക്കുകയാണ്.

സീറ്റ് ബെല്‍റ്റിടാതെ ഔദ്യോഗിക വാഹനത്തില്‍ പാട്ടും കേട്ട് യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയില്‍
വൈറലാവുകയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പി എസ് രഘുവാണ് സീറ്റ് ബെല്‍റ്റിടാതെ വാഹനമോടിച്ച് കുടുങ്ങിയിരിക്കുന്നത്.


Also Read:  ‘എപ്പോള്‍ പുറത്തിറങ്ങണമെന്ന് ആരും പഠിപ്പിക്കണ്ട’; ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിന് രാത്രി പുറത്തു നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്സ്ത്രീകളുടെ മറുപടി


വീഡിയോ രഘു തന്നെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തത് എന്നതാണ് രസം. ‘സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം’ എന്ന ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കാം. സീറ്റ് ധരിക്കാത്തതു മാത്രമല്ല വാഹനങ്ങള്‍ക്ക് കറുത്ത സ്റ്റിക്കറോ കര്‍ട്ടണുകളോ പാടില്ലെന്ന നിയമവും രഘു ലംഘിച്ചിട്ടുണ്ട്.

ഹെല്‍മറ്റിന്റെ പേരിലും മറ്റ് പരിശോധനകളുടെ പേരിലും ജനങ്ങളെ വലയ്ക്കുന്ന പൊലീസ് തന്നെയാണ് ഇവിടെ നിയമം ലംഘിച്ചിരിക്കുന്നത്. നേരത്തെ, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ കൊച്ചുകുട്ടിയോടൊപ്പം സഞ്ചരിച്ച മധ്യവയസ്‌കന്റെ തല വയര്‍ലെസ് സെറ്റിനടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അരങ്ങേറുമ്പോഴാണ് പൊലീസിന്റെ ഭാഗത്തു നിന്നും നിയമലംഘനം എന്നത് ഗൗരവമേറിയ കാര്യമാണ്.

Advertisement