എഡിറ്റര്‍
എഡിറ്റര്‍
സംഘപരിവാറുകാര്‍ ആക്രമിച്ച ഓണപ്പൊട്ടന് സംരക്ഷണവുമായി പൊലീസ്
എഡിറ്റര്‍
Monday 4th September 2017 8:57pm

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ ആക്രമിച്ച ഓണപ്പൊട്ടന്‍ ഇത്തവണ വീടു കയറിയത് പൊലീസ് സംരക്ഷണത്തില്‍. നാദാപുരം സ്വദേശി സജേഷാണ് പൊലീസ് സംരക്ഷണത്തില്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടി തിരുവോണനാളില്‍ ഗൃഹസന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞവര്‍ഷം സംഘപരിവാറുകാര്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടിയ സജേഷിനെ തടയുകയും ഗൃഹസന്ദര്‍ശനം മുടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഓണം വാമന ജയന്തിയാണെന്നും അസുരനായ മഹാബലിയുടെ പേരിലല്ല ഓണം കൊണ്ടാടേണ്ടതെന്നും പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് സജേഷിനുനേരെ ആക്രമണമുണ്ടായത്. വ്രതമെടുത്ത മലയസമുദായക്കാരാണ് ഓണപ്പൊട്ടനാകുന്നത്.


Also Read: മോദിയുടെത് ചീഞ്ഞ മുതലാളിത്ത സൗഹൃദമെന്ന് രാഹുല്‍ ഗാന്ധി


എന്നാല്‍ ഇത്തവണ ആക്രമണവും ഭീഷണിയൊന്നുമുണ്ടായിരുന്നില്ലെന്ന് സജേഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘ കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ പാര്‍ട്ടി ഇടപെട്ട് പൊലീസ് സംരക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ഈ വര്‍ഷം ഏകദേശം അറുപതോളം വീടുകളില്‍ സന്ദര്‍ശനം നടത്തി.’

കഴിഞ്ഞ വര്‍ഷത്തെ ആക്രമണവുമായി ബന്ധപ്പെട്ട കേസ് തുടര്‍ച്ചയായി മാറ്റിവെക്കുന്നതിനാല്‍ കേസില്‍ കാര്യമായ പുരോഗതിയില്ലെന്നും സജേഷ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകരായ വിഷ്ണുമംഗലം സ്വദേശി അനീഷ്, പ്രണവ്, നന്ദു എന്നിവരാണ് സജേഷിനെ ആക്രമിച്ചിരുന്നത്.

വടക്കന്‍ മലബാറിലെ വിശ്വാസപ്രകാരം ഓണപ്പൊട്ടന്‍ വീടുകളിലെത്തി ഐശ്വര്യം ചൊരിയുന്നുവെന്നാണ് ഐതിഹ്യം. മുഖത്ത് ചായവും കുരുത്തോലക്കുടയുമായാണ് ഓണപ്പൊട്ടന്‍ വീടുകള്‍ കയറുന്നത്.

Advertisement