എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്, എന്റെ കുഞ്ഞിന് സുഖമില്ല’; പിഞ്ചു കുഞ്ഞിനേയും അമ്മയേയും അകത്തിരുത്തി കാര്‍ കെട്ടി വലിച്ച് പൊലീസ്, വീഡിയോ
എഡിറ്റര്‍
Saturday 11th November 2017 11:14pm

മുംബൈ: നാടിനെ വേദനയിലാഴത്തി ഒരമ്മയുടെ കരച്ചില്‍. ഏഴു മാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിലിരിക്കെ ഗതാഗത നിയമം തെറ്റിച്ചെന്ന പേരില്‍ കാര്‍ പൊലീസ് കെട്ടിവലിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുംബൈ മലാഡിലെ എസ് വി റോഡിലാണ് സംഭവം.

നോ പാര്‍ക്കങ് മേഖലയില്‍ കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും അടക്കം കാര്‍ പൊലീസ് കെട്ടിവലിച്ചു കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങുന്ന വഴിയാണെന്ന് കാറിലിരുന്ന് കുട്ടിയുടെ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.


Also Read: ‘കളി തുടങ്ങിയില്ല അതിനും മുമ്പേ മഞ്ഞപ്പടയോട് തോറ്റ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്’; ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്‌കാരം മഞ്ഞപ്പടയ്ക്ക്


‘ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്, എന്റെ കുഞ്ഞിന് സുഖമില്ല, ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ പോലീസിനോട് പറയൂ’. എന്നായിരുന്നു ആ അമ്മയുടെ വാക്കുകള്‍.

കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് വിഴിയാത്രക്കാര്‍ പോലീസിനെ ചോദ്യം ചെയ്യുന്നതായും വീഡിയോയില്‍ കാണാം. അതേസമയം, പെലീസിന്റെ സഹാനുഭൂതിയില്ലാത്ത പ്രവര്‍ത്തനം ശ്രദ്ധയിലെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisement