Administrator
Administrator
മണി ചെയിനില്‍ പങ്കാളികളാകരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം
Administrator
Thursday 23rd June 2011 7:47pm

ummenchandiതിരുവനന്തപുരം: മണി ചെയിന്‍ ഇടപാടുകളില്‍ സര്‍ക്കാര്‍-പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികരാകരുതെന്ന് കര്‍ശന നിര്‍ദേശം. ഇത്തരം ഇടപാടുുകളില്‍ പങ്കാളികളാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

മണിചെയിന്‍ യോഗങ്ങള്‍ക്ക് സബ് ഇന്‍സ്‌പെക്ടറുടെ അനുമതി വേണമെന്നും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ക്ലാസ് നടത്താന്‍ അനുവദിക്കരുതെന്നും യോഗത്തില്‍ നിര്‍ദേശമുണ്ട്. മണി ചെയിന്‍ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. മണി ചെയിന്‍ തട്ടിപ്പിനെതിരെ കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ പോലീസിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement