എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി കൊടിമരം നശിപ്പിച്ച് പൊലീസ്; വീഡിയോ
എഡിറ്റര്‍
Thursday 26th October 2017 7:58pm

തിരുവനന്തപുരം: സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷം സൃഷ്ടിക്കാന്‍ പൊലീസുദ്യോഗസ്ഥന്‍ ബി.ജെ.പിയുടെ കൊടിമരം നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന മാറനല്ലൂരില്‍ പൊലീസുകാര്‍ സംഘര്‍ഷത്തിനു വഴിയൊരുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തു വന്നത്.


Also Read: മിസ്ഡ് കോള്‍ കാലം കഴിഞ്ഞു; ബി.ജെ.പി ഇപ്പോള്‍ ഒരു കോടി നല്‍കി ആളെകൂട്ടേണ്ട ഗതികേടിലെന്ന് കോടിയേരി


മാറനല്ലൂര്‍ എ.എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഊരൂട്ടമ്പലത്ത് റോഡരികിലുള്ള ബി.ജെ.പി പതാക രാത്രിയിലെത്തി നശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷം മാരനല്ലൂരില്‍ നിലനില്‍ക്കുന്നുണ്ട്. കൊടികളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചതിനെച്ചൊല്ലിയായിരുന്നു മേഖലയിലെ സംഘര്‍ഷം.

സംഭവത്തില്‍ ഇരു പാര്‍ട്ടികളും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് യഥാര്‍ത്ഥ കുറ്റവാളികളുടെ ദൃശ്യം പുറത്തുവരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പോലീസിന്റെ അതിക്രമം ക്യാമറയില്‍ കുടുങ്ങിയത്. പോലീസ് വാഹനത്തില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് ഊരൂട്ടമ്പലം ജംഗ്ഷനില്‍ എത്തിയ എ.എസ്.ഐ സുരേഷ് ബി.ജെ.പിയുടെ കൊടിമരം വളച്ചൊടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പൊലീസ് വാഹനത്തില്‍ യൂണിഫോം ധരിച്ച് സഹപ്രവര്‍ത്തകനൊപ്പം എത്തിയായിരുന്നു എ.എസ്.ഐയുടെ അതിക്രമം. മാറനല്ലൂര്‍ എ.എസ്.ഐ സുരേഷിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയായി പ്രദേശത്ത് പാര്‍ട്ടിയുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.


Dont Miss: ‘എല്ലാം ശ്രീരാമന്റെ അത്ഭുതം…താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു’; യോഗിയുടെ സന്ദര്‍ശനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്


എന്നാല്‍ ഇത് സ്ഥിരം കൊടിമരം ആയിരുന്നില്ലെന്നാണ് മാറനല്ലൂര്‍ പൊലീസിന്റെ വാദം. ജനരക്ഷാ യാത്രയ്ക്ക് വേണ്ടി സ്ഥാപിച്ച ഇത് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ കൊടിമരം തകര്‍ത്ത സംഭവത്തെക്കുറിച്ചോ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെക്കുറിച്ചോ പ്രതികരിക്കാന്‍ മാറനല്ലൂര്‍ പൊലീസ് തയ്യാറായിട്ടില്ല.

Advertisement