ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ ഇളക്കിമാറ്റി; ഒരാളെ കസ്റ്റഡിയിലെടുത്തു
Kerala News
ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ ഇളക്കിമാറ്റി; ഒരാളെ കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th June 2020, 8:03 am

തൃശ്ശൂര്‍: വടക്കാഞ്ചേരി കിരാലൂര്‍ ക്ഷേത്രത്തിലെ ഉപദേവതകളുടെ പ്രതിഷ്ഠകള്‍ ഇളക്കി മാറ്റിയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര മേല്‍ശാന്തി പൂജയ്ക്കായി അകത്തുകയറി വാതില്‍ അടച്ച നേരത്തായിരുന്നു സംഭവം.

നടതുറന്ന് പുറത്തേയ്ക്ക് വന്ന മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരാള്‍ ഓടിപോകുന്നത് കണ്ട് സംശയം തോന്നി നോക്കി. അപ്പോഴാണ് വിഗ്രഹം പുറത്തിട്ടത് കണ്ടത്.

കൊച്ചിന് ദേവസ്വം ബോര്‍ഡിന്റേതാണ് ക്ഷേത്രം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലപ്പുറം പേരാന്ര കുളങ്ങര സുജി മ്പീശനാണ് ക്ഷേത്രത്തില്‍ നിന്ന് ഓടിപ്പോയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ