Administrator
Administrator
തെറ്റുചെയ്യുന്ന പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി:മുഖ്യമന്ത്രി
Administrator
Tuesday 24th May 2011 1:30pm

ummenchandiതിരുവനന്തപുരം:തെറ്റു ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പോലീസ് അധികാരത്തിന്റെ ചിഹ്നമാണ്. പല പോലീസുകാരും തെറ്റുകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ പോലീസുകാരാണെന്നതിനാല്‍തന്നെ അവരില്‍ പലരും ശാസിക്കപ്പെടാതെ പോകുന്നു.ചെറിയ തെറ്റുകള്‍ സംഭവിക്കുമ്പോള്‍തന്നെ അവര്‍ക്കെതിരെ ശിക്ഷാനടപടികളെടുത്താല്‍ ഇത് ഒരു പരിധിവരെ ഒഴിവാക്കാം.യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമുള്ള ആദ്യത്തെ പോലീസ് ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസ്‌ക്രീംകേസ് തുടരന്വേഷണം അതിന്റെ വഴിക്ക് നടക്കുമെന്നും അനാവശ്യമായി ആരും അക്കാര്യത്തില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറ്റകൃത്യം ചെയ്യുന്ന പോലീസുകാരെ കണ്ടില്ലെന്നു നടിക്കരുത്.അവരെ സംരക്ഷിക്കുന്നതിനു പകരം ശിക്ഷിക്കുന്നതിനു നടപടി സ്വീകരിക്കേണ്ടതുണ്ട്.

അവശരായ ആദിവാസികള്‍ക്കിടയില്‍ നക്‌സല്‍, മാവോയിസ്റ്റ് പോലുള്ള സംഘടനകളുടെ സ്വാധീനം ഇല്ലാതാക്കാന്‍ മുന്‍കരുതലുകളെടുക്കണം.ക്രമസമാധാനപ്രശ്‌നങ്ങള്‍ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുമായി കൂടുതല്‍ സൗഹൃദപരമായി ഇടപഴകാന്‍ പോലീസിനു സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisement