ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Mollywood
പ്രിയ ആര്‍ വാര്യര്‍ക്കെതിരെ പൊലീസില്‍ പരാതി; പരാതി നല്‍കിയത് ഒരുകൂട്ടം യുവാക്കള്‍
ന്യൂസ് ഡെസ്‌ക്
Wednesday 14th February 2018 11:26am

ഹൈദരാബാദ്: ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ താരമായ പ്രിയ ആര്‍ വാര്യര്‍ക്കെതിരെ പൊലീസില്‍ പരാതി.

ചിത്രത്തിലെ മാണിക്യമലരായ ബീവി എന്ന ഗാനം മുസ്‌ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കളാണ് ഫറൂഖ് നഗറിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് ഗാനമെന്നും ഇന്ത്യയിലെ മുസ്‌ലീങ്ങളുടെയാകെ മതവികാരം വ്രണപ്പെടുത്തുകയാണ് ഈയൊരു പാട്ടിലൂടെയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

പ്രിയ ആര്‍. വാര്യര്‍ക്കെതിരെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ചിത്രത്തിലെ ഹിറ്റായ ഗാനം തങ്ങളും കേള്‍ക്കാന്‍ ഇടവന്നെന്നും എന്നാല്‍ പാട്ടിലെ പരാമര്‍ശം എന്താണെന്ന് മനസിലായില്ലെന്നും പിന്നീട് പരിഭാഷപ്പെടുത്തിയപ്പോഴാണ് ഗാനത്തിലെ അര്‍ത്ഥം മനസിലായതെന്നും നബിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് പാട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും ഇത് നബിയെ അപമാനിക്കുന്നതാണെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

Advertisement