പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരിയില്‍ കൊറോണ ഉണ്ട് എന്നായിരുന്നു പ്രചാരണം. ചെര്‍പ്പുളശ്ശേരി പൊലീസാണ് കേസെടുത്തത്.
വാട്സ് ആപ്പിലൂടെയാണ് വ്യാജവിവരം പ്രചരിപ്പിച്ചത്. ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊറോണ ബാധിച്ച ഒരാളുണ്ട് അതുകൊണ്ട് ആ പ്രദേശത്തേക്ക് പോകരുത് എന്ന സന്ദേശമാണ് ഇയാള്‍ ഗ്രൂപ്പുകളില്‍ അയച്ചത്.
നേരത്തെ, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഹരിപ്പാട് പിലാപ്പുഴ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന വിധം സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നാലോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
അതേസയം, രോഗവുമായി എത്തിയവരില്‍ നിന്നും കൊവിഡ് 19 വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടര്‍ന്നതാണ് സംസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി ദയവായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.