എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞത്ത് വി.എസിനെ തടഞ്ഞു
എഡിറ്റര്‍
Wednesday 25th October 2017 6:13pm

 

തിരുവനന്തപുരം: വിഴിഞ്ഞം സമരസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെ പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് വി.എസ് സമരപന്തല്‍ സന്ദര്‍ശിക്കാതെ മടങ്ങി.

നേരത്തെ പൊലീസിനെ സമരസ്ഥലത്തേക്ക് കടത്തില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തിരുന്നു. പഴയ ബോട്ടുകള്‍ റോഡുകളില്‍ നിരത്തി സത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം പേര്‍ നേരത്തെ റോഡ് ഉപരോധിച്ചിരുന്നു. വിഴിഞ്ഞ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജില്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം.


Also Read: ‘ഇത് ഇളയ ദളപതി സ്റ്റൈല്‍’; മെരസല്‍ വിവാദത്തില്‍ ചുട്ട മറുപടിയുമായി വിജയ്


തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൈലിംഗിനിടെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനമാകുന്നതു വരെ പൈലിംഗ് നിര്‍ത്തിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

അതേസമയം സമരക്കാരെ അഭിവാദ്യം ചെയ്യണമെന്നുണ്ടായിരുന്നെന്ന് വി.എസ് മടങ്ങിപ്പോകവെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംഘര്‍ഷമുണ്ടെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ മടങ്ങിപ്പോകുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Advertisement