എഡിറ്റര്‍
എഡിറ്റര്‍
ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിന് കൈകാണിച്ച വൃദ്ധന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
എഡിറ്റര്‍
Thursday 26th October 2017 8:08pm

 

തൊടുപുഴ: ഓട്ടോറിക്ഷയാണെന്നു കരുതി പൊലീസ് ജീപ്പിന് കൈ കാണിച്ച വൃദ്ധനെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലേക്ക് പോകാനായി ഓട്ടോ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം.

മണക്കാട് മാടശേരിയില്‍ മാധവന്‍ (64) ആണ് മര്‍ദ്ദനമേറ്റത്. അടിയേറ്റ് ഇടതു കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കൈ കാണിച്ചതിനെത്തുടര്‍ന്ന് ജീപ്പ് നിര്‍ത്തിയ പൊലീസുകാര്‍ മാധവനു നേരെ അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നുമാണ് പരാതി.


Also Read: ഇന്ത്യ ഇപ്പോള്‍ ഫുട്‌ബോള്‍ രാജ്യമായി മാറി; ഇന്ത്യക്കാരോട് വലിയ നന്ദിയുണ്ടെന്നും ഫിഫ പ്രസിഡന്റ്


സ്റ്റേഷനില്‍ നിന്ന് കൈയിലുണ്ടായിരുന്ന 4500 രൂപയും കൈക്കലാക്കിയശേഷം പുലര്‍ച്ചെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചെന്നും പരാതിയില്‍ പറയുന്നു. വീട്ടിലേക്കു പോകാന്‍ വേറൊരു പൊലീസുകാരി 50 രൂപ തന്നെന്നും മാധവന്‍ പറയുന്നു.

ആശുപത്രിയില്‍ നിന്ന വീട്ടിലേക്ക് പോകാനായി കാത്തുനില്‍ക്കുമ്പോഴാണ് പൊലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്ന് കരുതി മാധവന്‍ പൊലീസ് ജീപ്പിന് കൈകാണിക്കുകയായിരുന്നു.

Advertisement