എഡിറ്റര്‍
എഡിറ്റര്‍
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Sunday 9th June 2013 7:29pm

kerala-police

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍സ്.
Ads By Google

തിരുവന്തപുരത്തെ മ്യൂസിയത്തിനു സമീപം ഇന്നുച്ചയോടെ യായിരുന്നു സംഭവം നടന്നത്.  ഒരു ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ കേരളാവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീഷിനെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു.

വിനീഷിനെ പിന്നീട് സ്‌റ്റേഷനുള്ളിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ഇതു ചോദിക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് മര്‍ദ്ദനം തുടരുകയായിരുന്നു. വിനീഷിനെ മര്‍ദ്ദിച്ച പോലീസുകാര്‍ മദ്യപിച്ചതായും സംശയിക്കുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന്  ആനന്ദക്കുട്ടന്‍, ശ്രീകുമാര്‍ എന്നിവരെയാണ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍ ശ്രീനിവാസന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പോലീസുക്കാര്‍ക്കെതിരെ മാനുഷ്യാവകാശ പ്രവര്‍ത്തകരും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Advertisement