എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് ആരോപണം: ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 10th May 2014 10:03pm

naga-saibaba

ന്യൂദല്‍ഹി: മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസറെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. സി.പി.ഐ മാവോയിസ്റ്റ് എന്ന നിരോധിത സംഘടനക്ക് വിവരങ്ങളും സഹായങ്ങളും നല്‍കുന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് നേരത്തെ പോലീസ് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഹേമന്ത് മിശ്ര എന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥി ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ക്ക് മാവോയിസ്റ്റുളുമായി ബന്ധമുണ്ടെന്ന് വിവരം നല്‍കിയതായാണ് ഔദ്യോഗിക വിശദീകരണം.

90 ശതമാനം വികലാംഗനായ സായിബാബക്കെതിരെ നേരത്തെ പോലീസ് നടപടികളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് നേരിടാനാണ്  പോലീസ് സായിബാബക്കെതിരെ മാവോയിസ്റ്റ് ബന്ധം ഉയര്‍ത്തുന്നതെന്ന് ആരോപണമുണ്ട്.

ഇദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ ദല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെയും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥിള്‍ പ്രതിഷേധ പ്രകടനം നടത്തി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദല്‍ഹി സര്‍വകലാശാല അധ്യാപകനെ പോലീസ് വേട്ടയാടുന്നു

Advertisement