വയനാട്ടില്‍ പൊലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്
kERALA NEWS
വയനാട്ടില്‍ പൊലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്
ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2019, 11:15 pm

വയനാട്: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെയ്പ്പ് നടന്നത്.

ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് വെടിയേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ALSO READ: അഴിമതിയുടെ ആരംഭവും അവസാനവും മോദിയില്‍; റഫാലില്‍ മോദിയെ വിചാരണ ചെയ്യാനുള്ള പൂര്‍ണമായ തെളിവുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച പൊലീസ് വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിട്ടുണ്ട്.

WATCH THIS VIDEO: