എഡിറ്റര്‍
എഡിറ്റര്‍
നടന്‍ ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു
എഡിറ്റര്‍
Wednesday 15th November 2017 12:33pm

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം മാനേജരായ അപ്പുണ്ണിയേയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ടുണ്ട്.

കേസിന്റെ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് പൊലീസിന്റെ നിലപാട്.


Also Read ശരിതെറ്റുകള്‍ ഇനി ജനം തീരുമാനിക്കട്ടെ; ഉപാധികളോടെയുള്ള രാജി കേട്ടുകേള്‍വിയില്ലാത്തതെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍


ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് ചിലതാരങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് ദിലീപില്‍ നിന്ന അറിയുന്നതിനു കൂടിയാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയെതെന്നാണ് പൊലീസ് പറയുന്നത്.

Advertisement