'കമ്മ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവിതകള്‍ അംഗീകരിക്കില്ല, മലദ്വാരത്തിലൂടെ കമ്പി കയറ്റും'; കവി മുരുകന്‍ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി
Kerala News
'കമ്മ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവിതകള്‍ അംഗീകരിക്കില്ല, മലദ്വാരത്തിലൂടെ കമ്പി കയറ്റും'; കവി മുരുകന്‍ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 2:04 pm

തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് എതിരെ വധ ഭീഷണിയെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് ഒരാള്‍ തുടര്‍ച്ചയായി ഫോണിലൂടെ മുരുകന്‍ കാട്ടാക്കടയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവതികളെ അംഗീകരിക്കാനാകില്ലെന്ന് വിളിച്ച വ്യക്തി പറഞ്ഞതെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു.

മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുരുകന്‍ കാട്ടാക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഫോണിലൂടെ നിരന്തരം അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പിക്കാണ് മുരുകന്‍ കാട്ടാക്കട പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Poet Murugan Kattakada receives death threat