Administrator
Administrator
ആണവ സുരക്ഷ: പ്രധാനമന്ത്രി ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ച നടത്തും
Administrator
Wednesday 1st June 2011 9:41am

manmohan-2ന്യൂദല്‍ഹി: ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആണവ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങിന്റെ നേതൃത്വത്തില്‍ യോഗം നടക്കും.

35 നഗരങ്ങളില്‍ ഹൈ ടെക്ക് റേഡിയേഷന്‍ മെഷറിംങ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സ്‌പെഷല്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ വെഹിക്കിള്‍സിനു പുറമേ ആണവ നിലയത്തിനരികള്‍ പ്രത്യേക ദുരന്തനിവാരണ സേനയെ സജ്ജീകരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.

ആണവനിലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി, ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് എന്നിവ ചൂണ്ടിക്കാട്ടിയിട്ടുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുള്ള അടിയന്തിര സുരക്ഷാ ക്രമീകരണങ്ങള്‍ എത്രത്തോളം നടപ്പാക്കി എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരിശോധിക്കും.

നോയ്ഡ, കൊല്‍ക്കത്ത, അരക്കൊണം, പൂനെ എന്നിവിടങ്ങളില്‍ വിന്യസിക്കപ്പെട്ട നാഷണല്‍ ഡിഫെന്‍സ് റസ്‌പോണ്‍സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ പരിശോധിക്കും.

Advertisement