എഡിറ്റര്‍
എഡിറ്റര്‍
പി. എം. എഫ് അല്‍ഖര്‍ജ് യൂണിറ്റ് പുനഃസംഘടിപ്പിച്ചു
എഡിറ്റര്‍
Tuesday 8th August 2017 12:03pm

റിയാദ് :ആഗോള മലയളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്റെ അല്‍ഖര്‍ജ് യൂണിറ്റ് പുനഃസംഘടിപ്പിച്ചു.

കേരള കോഡിനേറ്റര്‍ ചന്ദ്രസേനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ ഭാരവാഹികളായി ഗോപിനാഥ് (കോഡിനേറ്റര്‍ ), സുരേഷ് (പ്രസിഡന്റ് ), കമാലുദിന്‍(വൈസ് പ്രസിഡന്റ് ) പക്രുദ്ധിന്‍ വെളിയങ്കോട് (ജനറല്‍ സെക്രട്ടറി ), മുഹ്‌സിന്‍ (ജോയിന്റ് സെക്രട്ടറി ),ലത്തീഫ് ബ്രാന്‍ഡ്‌സോണ്‍(ട്രഷറര്‍ ), സജീര്‍ ഫര്‍സാന കായംകുളം (പി. ആര്‍. ഒ ), സവാദ് കല്ലമ്പലം, ഫിറോസ് കല്ലമ്പലം (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ). സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ചു റാഫി പാങ്ങോട് സംസാരിച്ചു.

ഗ്ലോബല്‍ അംഗം ജോണ്‍ റാഫ്, ജോണ്‍ സാമുവല്‍,നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഡോക്ടര്‍ അബ്ദുള്‍ നാസര്‍, സവാദ് അയത്തില്‍ എന്നിവര്‍ സംസാരിച്ചു.

ആഗസ്റ്റ് 21, 22, 30 തീയതികളില്‍ തൃശൂരും തിരുവന്തപുരത്തുമായി നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനത്തിന്റെ പ്രചരണം ഖര്‍ജ് മേഖലയില്‍ ഊര്‍ജിതമാക്കാന്‍ പുതുതായി സ്ഥാനമേറ്റ ഭാരവാഹികളുടെ പ്രഥമ യോഗം തീരുമാനിച്ചു.

Advertisement