എഡിറ്റര്‍
എഡിറ്റര്‍
മോദിയെ കരിങ്കൊടി ഉയര്‍ത്തി സ്വീകരിച്ച് ഗുജറാത്തിലെ മത്സ്യത്തൊഴിലാളികള്‍; പ്രതിഷേധം ബാദ്ഭട്ട് പദ്ധതിക്കെതിരെ
എഡിറ്റര്‍
Wednesday 11th October 2017 9:00am

 

അഹമദാബാദ്: പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞദിവസം ഗുജറാത്തിലെത്തിയ മോദി ബാദ്ഭട്ട് ബാരേജ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.


Also Read: ‘നാണക്കേട്’; രണ്ടാം ട്വന്റി-20 ഓസീസ് ജയത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്


കരിങ്കൊടി ബോട്ടുകളില്‍ കെട്ടിയായിരുന്നു മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിറങ്ങിയതും പദ്ധതി ഉദ്ഘാടനത്തെ വരവേറ്റതും. 4.3777 കോടി രൂപ മുതല്‍ മുടക്കിലാണ് സര്‍ക്കാര്‍ ബാദ്ഭട്ട് ബാരേജ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ പദ്ധതി നടപ്പിലാകുന്നതോടെ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം തകരുമെന്നും മത്സ്യ സമ്പത്തിനെ അത് ബാധിക്കുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

പദ്ധതി നടപ്പിലാകുന്നതോടെ നര്‍മ്മദാ നദിയെ ബാദ്ഭട്ട് ഗ്രാമത്തില്‍ നിന്ന് തടസപ്പെടുത്തുമെന്നും. പ്രദേശത്തെ 40 കിലോമീറ്ററോളം വരുന്ന പ്രകൃതി സന്തുലനാവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.


Dont Miss: ഇതര സംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തിനു പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള മലയാളികളെന്ന് റിപ്പോര്‍ട്ട്


നദിയുടെ ഒഴുക്ക് തടസമാകുന്നതോടെ നദിയില്‍ നിന്നും കടലിലേക്കുള്ള മത്സ്യങ്ങളുടെ കുടിയേറ്റം ഇല്ലാതാകും ഇത് ‘ഹില്‍സ’ മത്സ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഗുജറത്തിലെ മോദിയുടെ ഉദ്ഘാടന ചടങ്ങിനിടെ ആളുകള്‍ സദസ് വിട്ട് ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു ഇതിനു പിന്നാലെയാണ് സ്വന്തം സംസ്ഥാനത്തെ തൊഴിലാളികള്‍ പ്രധാനമന്ത്രിയെ കരിങ്കൊടി ഉയര്‍ത്തി സ്വീകരിച്ചെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Advertisement