പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
national news
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 10:40 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നവും അണ്‍ലോക്ക് രണ്ടാം ഘട്ടവും മോദി പരാമര്‍ശിക്കുമെന്നാണ് സൂചന. അണ്‍ലോക്ക് രണ്ടാം ഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.


സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല. മെട്രോ സര്‍വീസും ജൂലൈ 31 വരെ ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല. മെട്രോയും അന്താരാഷ്ട്ര വിമാന സര്‍വീസും ജൂലൈ 31 വരെ ഉണ്ടാകില്ല. ബാറുകള്‍ തുടര്‍ന്നും അടഞ്ഞ് കിടക്കും. സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കില്ലെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

പാര്‍ക്കുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ആള്‍ക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്ക് വിലക്ക് തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും.

അതേസമയം രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്കടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്.

ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ