പി.എം നരേന്ദ്ര മോദി; വിവേക് ഒബ്രോയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Movie Day
പി.എം നരേന്ദ്ര മോദി; വിവേക് ഒബ്രോയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th January 2019, 7:06 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈയില്‍ നടന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് പോസ്റ്റര്‍ പുറത്തു വിട്ടത്. 23 ഭാഷകളിലായിട്ടാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.

ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. മേരി കോം, സറബ്ജിത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പി.എം നരേന്ദ്ര മോദി.

പരേഷ് റാവല്‍ മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്ന്ീട് വിവേക് ഒബ്രോയിയെ പരിഗണിക്കുകയായിരു്ന്നു.

“ഞാന്‍ ഭാഗ്യവാനാണ്. 16 വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്പനി ദിവസങ്ങള്‍ പോലെ എനിക്ക് അനുഭവപ്പെടുന്നു”- പരിപാടിക്കിടെ വിവേക് ഒബ്രോയ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ദി ആ്കസിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ജനുവരി 11ന് വെള്ളിത്തിരയിലെത്താനിരിക്കെയാണ് പി.എം നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.