എഡിറ്റര്‍
എഡിറ്റര്‍
ഒരു കുടുംബത്തെ രക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസ് അജണ്ട, അവര്‍ക്ക് രാജ്യത്തെക്കുറിച്ച് ചിന്തയില്ല; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി
എഡിറ്റര്‍
Monday 16th October 2017 8:25pm

 

ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി മോദിയുടെ ഗൗരവ് യാത്ര. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ബി.ജെ.പി നടത്തിയ റാലിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും നേതാക്കള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.


Also Read: കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ല; രാഷ്ട്രീയ സമീപനത്തെക്കുറിച്ചുള്ള ഒരു രേഖയും തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും യെച്ചൂരി


ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരുന്നു എക്കാലവും ഗുജറാത്തെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളോടുള്ള അസൂയ മൂലമാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിപോലും അവര്‍ പൂര്‍ത്തിയാക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് കുടുംബത്തെ മാത്രമാണ് നോക്കുന്നതെന്നും തങ്ങള്‍ക്ക് രാജ്യമാണ് വലുതെന്നും മോദി പറഞ്ഞു. ‘ഒരു കുടുംബത്തെ രക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസ് അജണ്ട. അവര്‍ക്ക് രാജ്യത്തെക്കുറിച്ച് ചിന്തയില്ല. എന്നാല്‍ തങ്ങള്‍ക്ക് പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണ്.

കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. രാജ്യത്തിന് നിരവധി മുഖ്യമന്ത്രിമാരെയും നേതാക്കളെയും സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ നുണപ്രചരണത്തില്‍ മാത്രമാണ് അവരുശട ശ്രദ്ധ. നൈരാശ്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും മോദി കുറ്റപ്പെടുത്തി.

ഗുജറാത്തിനെ നശിപ്പിക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് പാഴാക്കിയിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നര്‍മ്മദ അണക്കെട്ട് ആവിഷ്‌കരിച്ചത് സര്‍ദാര്‍ പട്ടേലാണെന്നും അതുകൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കോണ്‍ഗ്രസ് അനുവദിക്കാതിരുന്നതെന്നും കുറ്റപ്പെുത്തി.


Dont Miss: ‘ഞാനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്’; മീ റ്റൂ ഹാഷ് ടാഗില്‍ അണിചേര്‍ന്ന് റിമയും സജിത മഠത്തിലും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് ബി.ജെ.പി നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച പീഡനങ്ങളും ബുദ്ധിമുട്ടുകളും മറികടന്ന് പ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് വന്നുകഴിഞ്ഞെന്നും പറഞ്ഞ മോദി രാജ്യമെങ്ങും ബി.ജെ.പി വിജയക്കൊടി പാറിക്കാന്‍ പോവുകയാണെന്നും പറഞ്ഞു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചപ്പോള്‍ ഗുജറാത്തിനെ ഒഴിവാക്കിയിരുന്നു ഇത് മോദിയുടെ റാലിയ്ക്ക് തടസമാവാതിരിക്കാനാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Advertisement