മുസ്‌ലിം ലീഗ് എം.പിമാരെ എന്ത് കൊണ്ട് വിളിച്ചില്ല?; പ്രധാനമന്ത്രിയോട് ചോദിച്ച് ഉവൈസി
national news
മുസ്‌ലിം ലീഗ് എം.പിമാരെ എന്ത് കൊണ്ട് വിളിച്ചില്ല?; പ്രധാനമന്ത്രിയോട് ചോദിച്ച് ഉവൈസി
ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 6:53 pm

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അപ്പുറത്തേക്കും നീട്ടുകയാണെങ്കില്‍ ദരിദ്രരുടെ അക്കൗണ്ടുകളില്‍ 5000 രൂപ വീതം ഇടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി എം.പി. ദരിദ്രരായ മനുഷ്യര്‍ പറയുന്നത് ഞങ്ങള്‍ കൊവിഡ് കാരണമായിരിക്കില്ല മരിക്കുക, പട്ടിണി കൊണ്ടായിരിക്കുമെന്നുമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഞ്ച് എം.പിമാരുള്ള പാര്‍ട്ടികളെയെല്ലാം പ്രധാനമന്ത്രിയായ താങ്കള്‍ വിളിച്ചു. അഞ്ച് എം.പിമാരില്‍ കുറവുള്ള പാര്‍ട്ടികളെ താങ്കള്‍ വിളിച്ചില്ല. എന്നെയും എന്റെ പാര്‍ട്ടിയുടെ ഔറംഗാബാദില്‍ നിന്നുള്ള എം.പിയെയും വിളിച്ചില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മൂന്ന് എം.പിമാരെ അദ്ദേഹം വിളിച്ചില്ല. കേരളത്തിലാണ് ആദ്യത്തെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് താങ്കള്‍ക്കറിയാമല്ലോ’, ഉവൈസി പ്രധാനമന്ത്രിയോട് ചോദിച്ചു.

‘കൊറോണ ജിഹാദ്’ എന്നത് ട്വിറ്ററില്‍ ടെന്‍ഡിംഗ് ആയതിനെ കുറിച്ചും ഉവൈസി പ്രതികരിച്ചു. ട്വിറ്ററില്‍ അത് ട്രെന്‍ഡായി. ഇത്തരം കാര്യങ്ങള്‍ ആരാണോ ചെയ്യുന്നത് അവര്‍ രാജ്യത്തെ ശക്തിപ്പെടുത്തുകയല്ല ചെയ്യുന്നത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ വിദേശത്ത് നിന്ന് 15 ലക്ഷം ആളുകളെത്തി. അവരെയെല്ലാം നിങ്ങള്‍ തബ്‌ലീഗ് ജമാഅത്ത് എന്ന് വിളിക്കുമോ. മാര്‍ച്ച് മൂന്ന് മുതല്‍ ആണ് നമ്മള്‍ സ്‌ക്രീനിംഗ് ആരംഭിച്ചത്. പിന്നെ എങ്ങനെ അവര്‍ വന്നു?. ആരാണ് സ്‌ക്രീനീംഗ് നടത്തുന്നത് അവരല്ലേ അതിനുത്തരവാദികളെന്നും ഉവൈസി ചോദിച്ചു.

‘താങ്കള്‍ എന്റെയും പ്രധാനമന്ത്രിയാണ്. ലോകം മുഴുവന്‍ ഒന്നിച്ചു നില്‍ക്കുകയാണ്. പക്ഷേ നമ്മുടെ രാജ്യത്ത് മാത്രം ഒരുകൂട്ടം ആള്‍ക്കാര്‍ വിദ്വേഷം പടര്‍ത്തുകയാണ്. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിക്കണമെന്ന് ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്,” അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ