Administrator
Administrator
സര്‍ക്കാറിന്റെ അനാസ്ഥ: 25,814 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു
Administrator
Sunday 25th September 2011 5:17pm

തിരുവനന്തപ്പുരം: അശാസ്ത്രീയമായി സീറ്റുകള്‍ അനുവദിച്ചതു കാരണം സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ പ്ലസ് വണ്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയപ്പോള്‍ സംസ്ഥാനത്ത് 25,814 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 6000 സീറ്റുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടന്നിരുന്നത്.

ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് മലപ്പുറം ജില്ലയിലാണ്. 5931 സീറ്റുകള്‍. പാലക്കാട്-3149, കോഴിക്കോട്-3075, തൃശ്ശൂര്‍-2708 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ഇത്തരമൊരു സ്ഥിതി വിശേഷത്തില്‍ ആയിരത്തോളം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മുന്നൂറോളം ബാച്ചുകളും നഷ്ടമാകും.

Advertisement