എഡിറ്റര്‍
എഡിറ്റര്‍
മഹാത്മജിയുടെ രക്തസാക്ഷിത്വം അഭ്രപാളിയിലേക്ക്
എഡിറ്റര്‍
Tuesday 26th March 2013 1:12pm

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം സിനിമയാകുന്നു. സിദ്ധാര്‍ത്ഥ് സെന്‍ഗുപ്തയാണ് ഈ സംഭവം അഭ്രപാളികളില്‍ പകര്‍ത്താന്‍ ഒരുങ്ങുന്നത്.

Ads By Google

മനോഹര്‍ മല്‍ഗോക്കറുടെ പുസ്തകമായ ദ മെന്‍ ഹു കില്‍ഡ് ഗാന്ധിയാണ് തിരക്കഥയ്ക്ക് ആധാരം.

നാഥൂറാം ഗോഡ്‌സയും കൂട്ടരും ചേര്‍ന്ന് ഗാന്ധിയെ കൊന്നതിനെ കുറിച്ചാണ് മനോഹര്‍ മല്‍ഗോക്കറുടെ ഈ പുസ്തകം പറയുന്നത്.

റോലി ബുക്ക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം സിനിമയാക്കുന്നതിനുള്ള അനുമതി തനിക്ക് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍  സിദ്ധാര്‍ത്ഥ് സെന്‍ഗുപ്ത പറഞ്ഞു.

ഈ ചിത്രം ജനുവരിയില്‍ മഹാത്മാ ഗാന്ധിയുടെ 66 ാമത് ചരമവാര്‍ഷികത്തില്‍ റിലീസ് ചെയ്യൂമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

Advertisement