എഡിറ്റര്‍
എഡിറ്റര്‍
കേരളീയരെ ചെരുപ്പ് നക്കികളാക്കാന്‍ സംഘപരിവാര്‍ നോക്കണ്ട; കടക്ക് പുറത്ത്: ഗായിക പുഷ്പാവതി
എഡിറ്റര്‍
Wednesday 9th August 2017 11:53am

തിരുവനന്തപുരം: ആര്‍.എസ്.എസിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമര്‍ശവുമായി ഗായിക പുഷ്പാവതി. കേരളത്തിലെ മന്ത്രിസഭയെ പിരിച്ചുവിട്ട് ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണണെന്ന ആര്‍.എസ്.എസ് ആഹ്വാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു പുഷ്പാവതി.

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ ചവിട്ടിത്താഴ്ത്താമെന്നാണ് സംഘപരിവാറിന്റെ ധാരണയെന്നും കടക്ക് പുറത്തെന്നും പുഷ്പാവതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മൂന്ന് അടി മണ്ണ് ചോദിച്ചുവന്ന സംഘപരിവാറിനു ഒരടി മണ്ണ് തിരുവനന്തപുരത്തെ നേമത്തു കിട്ടിയപ്പോള്‍ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പോലെ അവര്‍ പെരുമാറുന്നത്.

അവര്‍ നമ്മുടെ മഹത്തായ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെ അപനിര്‍മിച്ച് പകരം ജാത്യാടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും തമ്മില്‍ തമ്മില്‍ വൈകാരികമായ വൈരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

അതിനു വേണ്ടി എന്ത് കളിയും അവര്‍ കളിക്കും. ഇവിടുത്തെ ജനതയെ ചെരുപ്പ് നക്കികളാക്കാന്‍ നിങ്ങള്‍ നോക്കണ്ട. കടക്ക് പുറത്ത് എന്നും പുഷ്പാവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്
മൂന്ന് അടി മണ്ണ് ചോദിച്ചുവന്ന സംഘപരിവാറിനു ഒരടി മണ്ണ് തിരുവനന്തപുരത്തെ നേമത്തു കിട്ടിയപ്പോള്‍ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പോലെ ഈ നാടിന്റെ നവോഥാന മൂല്യങ്ങളെ ചവിട്ടി താഴ്ത്താം എന്ന് വിചാരിച്ചു.


Dont Miss പ്രണയിനികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്ന് ആരോപിച്ച് യുവതിയെ നഗ്നയാക്കി നടത്തിച്ചു; ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണം


അവര്‍ നമ്മുടെ മഹത്തായ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെ അപനിര്‍മിച് പകരം ജാത്യാടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും തമ്മില്‍ തമ്മില്‍ വൈകാരികമായ വൈരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനു വേണ്ടി എന്ത് കളിയും അവര്‍ കളിക്കും. ഇവിടുത്തെ ജനതയെ ചെരുപ്പ് നക്കികളാക്കാന്‍ നോക്കണ്ട. കടക്ക് പുറത്ത്

സി.പി.ഐ.എമ്മിന്റെ അക്രമരാഷട്രീയം കണക്കിലെടുത്ത് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണണെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി ദത്തത്രേയ ഹൊസബല്ലേയായിരുന്നു കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇവിടെ ക്രമസമാധാനനില തകര്‍ന്നുവെന്ന് വരുത്തിതീര്‍ത്ത് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാമെന്നാണ് ആര്‍.എസ്.എസിന്റെ മോഹമെന്നും ധൈര്യമുണ്ടെങ്കില്‍ പിരിച്ചുവിടൂ അപ്പോള്‍ കാണാമെന്നുമായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

Advertisement