ഹോട്ടലുകളില്‍ ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം; ലംഘിച്ചാല്‍ കടുത്ത നടപടി
kERALA NEWS
ഹോട്ടലുകളില്‍ ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം; ലംഘിച്ചാല്‍ കടുത്ത നടപടി
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 11:02 am

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പ്ലാസ്റ്റീക് കുപ്പിവെള്ളത്തിന് നിരോധനം. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധനം.

നിരോധന ഉത്തരവ് ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ചില്ലുകുപ്പികളില്‍ മാത്രമേ ഇവിടങ്ങളില്‍ ഇനി വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു.

Also Read  ദേവസ്വംബോര്‍ഡില്‍ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് പ്രചരണം; കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി

500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്ബോട്ടുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. ഇത് സംബന്ധിച്ച് നോട്ടീസ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിനോദസഞ്ചാര വകുപ്പിനും തദ്ദേശവകുപ്പിനും നല്‍കി.

വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും നിരോധിച്ചിട്ടുണ്ട്. ചില്ലു കുപ്പികളില്‍ വെള്ളം നല്‍കുന്നതിനായി പ്ലാന്റുകളില്‍ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
DoolNews Video