എഡിറ്റര്‍
എഡിറ്റര്‍
പറന്നുയര്‍ന്ന വിമാനം ലാന്‍ഡു ചെയ്തത് റോഡില്‍; വീഡിയോ
എഡിറ്റര്‍
Sunday 22nd October 2017 8:35pm

 

ന്യൂയോര്‍ക്ക്: തിരക്കേറിയ റോഡില്‍ വിമാനം ലാന്‍ഡു ചെയ്താല്‍ എന്താകും അവസ്ഥ.? അത്തരമൊരു കാഴ്ചയാണ് ഇന്ന് യൂട്യൂബില്‍ പ്രചരിക്കുന്നത്. അമേരിക്കയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് സംഭവം.

തിരക്കേറിയ ഹൈവേയില്‍ ചെറുവിമാനം ഇടിച്ചിറങ്ങുന്നതും റോഡിലുണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.


Also Read: സൗത്ത് ഇന്ത്യന്‍ സിനിമയെ ട്രോളി പാകിസ്ഥാനി ഫേസ്ബുക് പേജ്; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ; മൂന്നു ദിവസത്തിനുള്ളില്‍ കണ്ടത് 4 മില്യണ്‍ പേര്‍


രണ്ട് യാത്രക്കാരുമായി പറന്നു പൊങ്ങിയ സെസ്‌ന 402 ബി എന്ന ചെറുവിമാനമാണ് യന്ത്രത്തകരാറ് മൂലം ഹൈവേയില്‍ ക്രഷ് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിംഗിനിടെ സമീപത്തുണ്ടായിരുന്ന രണ്ടു കാറില്‍ വിമാനമിടിച്ചെങ്കിലും ആര്‍ക്കും ആളപായമില്ല.

വിമാനം കുറച്ചുകൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വിമാനം വീണതിന് തൊട്ടടുത്ത സ്‌കൂളുമുണ്ടായിരുന്നു.

വീഡിയോ:

 

Advertisement