എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം നാളെ
എഡിറ്റര്‍
Monday 20th March 2017 8:00am

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.രാവിലെ പത്ത് മണിയോടെ അണഇകള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പമ എത്തിയാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിക്കുക. അകേ സമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുക.

എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി ആദ്യമാണ് ഇ. അഹമ്മദ് അന്തരിച്ചത്. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Don’t Miss: ‘അങ്കമാലി ഡയറീസി’ലെ 11 മിനുറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ക്ലൈമാക്‌സിനെ പറ്റി ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍ പറയുന്നു


ഇ. അഹമ്മദിന്റെ പിന്‍ഗാമിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് പ്രഖ്യാപിച്ചത് ഈ മാസം 15-നാണ്. കുഞ്ഞാലിക്കുട്ടിയെ ദേശീയരാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതിന്റെ തുടക്കമായാണ് അദ്ദേഹത്തെ മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുമെന്ന് നേരത്തേ കെ.എം മാണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് യു.ഡി.എഫിന് പ്രഖ്യാപിച്ച പിന്തുണയല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന്റെ ഉന്നതധികാര സമിതിയോഗത്തിലായിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍തഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

ഡി.വൈ.എഫ്.ഐ നേതാവായ അഡ്വ. എം.ബി ഫൈസലാണ് മലപ്പുറത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. അഡ്വ. എന്‍. ശ്രീപ്രകാശാണ് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഏപ്രില്‍12-നാണ് മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Advertisement