താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും; കൂടിക്കാഴ്ച തിരുവമ്പാടി മണ്ഡലത്തില്‍ പിന്തുണ തേടി
Kerala News
താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും; കൂടിക്കാഴ്ച തിരുവമ്പാടി മണ്ഡലത്തില്‍ പിന്തുണ തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2021, 11:11 am

താമരശ്ശേരി: തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി പിന്തുണ തേടി മുസ്‌ലിം ലീഗ് നേതാക്കളായ എം.കെ മുനീറും പി.കെ കുഞ്ഞാലികുട്ടിയും താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി.

തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാലിയലുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.

മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെയാണ് പരിഗണിക്കുന്നത്.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായിട്ടില്ലെങ്കില്‍ ലീഗ് മണ്ഡലം മാറാനുള്ള സാധ്യതയും ഉണ്ട്. തിരുവമ്പാടി മണ്ഡലം വിട്ടുനല്‍കുകയാണെങ്കില്‍ വിജയ സാധ്യത കൂടിയ മറ്റൊരു മണ്ഡലം ലീഗ് ചോദിക്കും.

തിരുവമ്പാടി മണ്ഡലം സി.എം.പിക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ തീരുമാനമാവുകയാണെങ്കില്‍ സി.പി ജോണ്‍ ആയിരിക്കും തിരുവമ്പാടിയില്‍ യു.ഡി.എഫ്  സ്ഥാനാര്‍ത്ഥിയാകുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: PK Kunhalikutty and MK Muneer at Thamarassery Bishop’s House; The meeting sought support in the Thiruvambadi constituency