എഡിറ്റര്‍
എഡിറ്റര്‍
വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്നിറക്കി വിട്ട സംഭവം ; കുടിയിറക്കപ്പെട്ടവരെ അവിടെ തന്നെ പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Thursday 24th August 2017 6:44pm

തിരുവനന്തപുരം: ബാങ്ക് വായ്പ്പയടക്കാത്തതിനെ തുടര്‍ന്ന് തൃപ്പൂണിത്തറയില്‍ വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവത്തില്‍ കുടിയിറക്കപ്പെട്ടവരെ അവിടെത്തന്നെ പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. സംഭവം ദൗര്‍ഭാഗ്യകരമെന്നും മന്ത്രിയുടെ പ്രതികരണം. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

അതേ സമയം സംഭവത്തില്‍ കേസെടുക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. വൃദ്ധദമ്പതികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കേണ്ടതായിരുന്നു. കോടതി വിധിയുണ്ടോ എന്നറിയില്ല അങ്ങനെയെങ്കില്‍ കമ്മീഷനു ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യുനിഫോം മാറാന്‍ പോലുമിടമില്ലാത്ത ഒരവസ്ഥ കടുത്ത മനുഷ്യവകാശ ലംഘനമാണ്. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ട് പുനരധിവാസത്തിന് നടപടിയെടുക്കും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

ക്ഷയരോഗ ബാധിതരായ വൃദ്ധദമ്പതികളെ ആശുപത്രിയിലെത്തിയാണ് മനുഷ്യവകാശ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്. ആയിരം അടിയില്‍ താഴെയുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം നിയമസഭയില്‍ പാസ്സാക്കിയതിന് പിന്നാലെയാണ് തൃപ്പൂണിത്തറ ഹൗസിങ്ങ് കോര്‍പറേറ്റീവ് സൊസൈറ്റിയുടെ ജപ്തി ചെയ്യാനുള്ള നടപടി.

ഏഴുവര്‍ഷം മുന്നെ വായ്പയെടുത്ത ദമ്പതികള്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന്് തുക തിരിച്ചടയ്ക്കുന്നത് മുടക്കി. പലിശയടക്കം 3 ലക്ഷത്തോളം രൂപ ഇവര്‍ തിരിച്ചടയ്ക്കാനുണ്ട്.

Advertisement