എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യത മൗലികാവകാശം; സുപ്രീംകോടതി വിധിയില്‍ കേരളത്തിന് പ്രത്യേക സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
എഡിറ്റര്‍
Thursday 24th August 2017 10:14pm

തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളസര്‍ക്കാര്‍ തുടക്കം മുതലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ തുറന്നെതിര്‍ത്തിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനാല്‍ തന്നെ വിധിയില്‍ കേരള സര്‍ക്കാരിന് പ്രത്യേകം സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Also Read: ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പറന്നുപൊങ്ങി ആളുകളും വാഹനങ്ങളും കെട്ടിടങ്ങളും; ഹോങ്കോങില്‍ നാശം വിതച്ച് ‘ഹാറ്റോ’, വീഡിയോ കാണാം


‘ ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ അതിനെ പിന്തുണച്ചു. എന്നാല്‍ സ്വകാര്യത മൗലികാവകാശമാണെന്ന് കേരളം ശക്തമായി വാദിച്ചു.’

വിധിയുടെ അടിസ്ഥാനത്തില്‍ ആധാര്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദേശ കുത്തക കമ്പനികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement