എഡിറ്റര്‍
എഡിറ്റര്‍
ഒരു വിദ്യാര്‍ത്ഥിക്ക് പോലും പഠിക്കാനുള്ള അവസരം നഷ്ടപ്പെടില്ല; ഫീസ് നിര്‍ണ്ണയിക്കാനുള്ള അധികാരം റഗുലേറ്ററി കമ്മിറ്റിയ്ക്കാണെന്നും മുഖ്യമന്ത്രി
എഡിറ്റര്‍
Monday 28th August 2017 10:59pm

തിരുവനന്തപുരം : സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയ്ക്കു പോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയകോളേജിലും ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോട് വേഗത്തില്‍ അത് തീര്‍ക്കാന്‍ ആവിശ്യപ്പെടും.അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബാങ്ക് ഗ്യാരണ്ടി കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം ഒരു വിദ്യാര്‍ത്ഥിക്കും പഠനാവസരം നിഷേധിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണ്ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍;പുതിയ രൂപത്തില്‍ ആയിരത്തിന്റെ നോട്ട് തിരിച്ചെത്തുന്നു


സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തിലെ മുഴുവന്‍ സാശ്രയ കോളേജുകളിലും ഫീസ് 11 ലക്ഷമാക്കണം. 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരന്റി 15 ദിവസത്തിനുള്ളില്‍ നല്‍കണം. ബോണ്ട് നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധിയും സര്‍ക്കാറിന്റെ പുന:പരിശോധന അപേക്ഷയ്ക്കൊപ്പം സുപ്രീം കോടതി തള്ളി.

കെഎംസിടി, ശ്രീനാരായാണ കോളേജിനും പതിനൊന്ന് ലക്ഷം വാങ്ങാനുള്ള കോടതി അനുമതി പുനപരിശോധിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യം. രണ്ട് കോളേജുകള്‍ക്ക് മാത്രം പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയതിനെതിനെ ചോദ്യം ചെയ്താണ് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Advertisement