എഡിറ്റര്‍
എഡിറ്റര്‍
ആരോമലിന്റെ കത്തിന് പിണറായിയുടെ മറുപടി; മുറി നിറയെ പഠനോപകരണങ്ങളുമായി ആരോമലിന് ഇനി പഠിക്കാം
എഡിറ്റര്‍
Thursday 5th October 2017 5:23pm

പാലക്കാട്: സാമ്പത്തിക പരാധീനത മൂലം പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നു കാണിച്ചു കുറച്ചുനാള്‍ മുമ്പാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് എ.എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസുകാരന്‍ ആരോമല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്. കത്തിന് മറുപടിയായി ആവശ്യമായ പഠനോപകരണങ്ങള്‍ മുഴുവന്‍ ആരോമലിന്റെ വീട്ടിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.

പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കടമ്പോട് അമ്പഴക്കാടന്‍ രാമദാസന്റെ മകനാണ് ആരോമല്‍. ആരോമലിന്റെ കത്തുകിട്ടിയതിനെത്തുടര്‍ന്ന് ആവശ്യമായ പഠനസഹായം നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി.


പിണറായിലൂടെ നടക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് അമിത് ഷാ ജാഥയില്‍ നിന്നു പിന്‍മാറിയതെന്ന് കോടിയേരി


തുടര്‍ന്ന് കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ തൃശൂര്‍ റീജണല്‍ കമ്മിറ്റി ആരോമലിനും സഹോദരി ആര്‍ച്ചക്കും മേശ, കസേര, കംപ്യൂട്ടര്‍ മേശ, പുസ്തകങ്ങള്‍, പേന, ബാഗ്, വാട്ടര്‍ബോട്ടില്‍, വസ്ത്രങ്ങള്‍ തുടങ്ങി ആവശ്യമായ പഠനോപകരണങ്ങള്‍ മുഴുവന്‍ എത്തിച്ചു നല്‍കി.
കനറാ ബാങ്ക് ഓഫീസേഴ്സ് അസോയിയേഷന്‍ റീജണല്‍ സെക്രട്ടറി പി.എം. രാജേന്ദ്രനാണ് കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കിയത്.

Advertisement