ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മുഖ്യമന്ത്രി നാളെ ഹെലികോപ്റ്ററില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 4:45pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ ഏഴ് മണിക്ക് ഹെലികോപ്റ്ററിലാണ് ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുക.

അതേസമയം മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. പ്രളയ മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തുന്ന അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും.


ചെറുതോണിപാലം മുങ്ങുന്നതിന് തൊട്ടുമുന്‍പ് കുട്ടിയെ രക്ഷപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാരന്‍


ചരിത്രത്തിലാദ്യമായാണ് ചെറുതോണി ഡാമിലെ അഞ്ചാമത്തെ ഷട്ടറും തുറക്കുന്നത്. സെക്കന്‍ഡില്‍ 700 ക്യുമെക്സ് വെള്ളമാണ് ഡാമിന് പുറത്തേക്ക് വരുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത.

അതിനിടെ ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ എറണാകുളത്തെയും ഇടുക്കിയിലെയും പ്രളയബാധിത മേഖലകളിലെ എ.ടി.എമ്മുകളും ബാങ്ക് ശാഖകളും പൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സ്ഥലങ്ങളില്‍ ഗ്രൗണ്ട് ഫ്ളോറുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് പൂട്ടാന്‍ സാധ്യത. ഇത് സംബന്ധിച്ച് ചില ബാങ്കുകള്‍ സര്‍ക്കുലര്‍ ഇറക്കിയതായി മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. അടിയന്തര ഘട്ടം നേരിടാന്‍ തയ്യാറാകണമെന്നും നിര്‍ദേശമുണ്ട്.

Advertisement