സത്യപ്രതിജ്ഞക്ക് ശേഷം ഓഫീസിലേക്ക്; കസേരയിലിരുന്ന് ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി
Kerala News
സത്യപ്രതിജ്ഞക്ക് ശേഷം ഓഫീസിലേക്ക്; കസേരയിലിരുന്ന് ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 6:29 pm

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത് പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ചുമതലയേറ്റ വിവരം പുറത്തുവിട്ടത്.

അതേസമയം പിണറായി വിജയനും മറ്റ് ഘടകകക്ഷി മന്ത്രിമാരും രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഗവര്‍ണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. രണ്ടാം തവണയാണ്  പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്.

അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. ചടങ്ങ് ബഹിഷ്‌കരിക്കുകയല്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നുമാണ് നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

വെര്‍ച്വല്‍ ആയി ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Pinarayi Vijayan spot in cm office