എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും അഴിക്കുള്ളില്‍ തുടരും: പിണറായി
എഡിറ്റര്‍
Monday 14th August 2017 9:46am

തിരുവനന്തപുരം: സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും അഴിക്കുള്ളില്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ എത്ര ഉന്നതരായാലും വരെ പിടികൂടുമെന്നും പിണറായി പറഞ്ഞു.


Dont Miss ബീഹാറില്‍ 502 കോടിയുടെ അഴിമതി പുറത്ത്; ബി.ജെ.പി നേതാക്കള്‍ക്ക് പങ്കെന്ന് ലാലുപ്രസാദ് യാദവ്


സമകാലിക സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസിലാകും. സ്ത്രീകളെ ഉപദ്രവിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനിലും വനിതാ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് റിമാന്‍ഡില്‍ തുടരുന്നതും വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിന് ജാമ്യം നിഷേധിച്ച സംഭവവും പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Advertisement