എഡിറ്റര്‍
എഡിറ്റര്‍
അപമാനത്തിന്റെ പടുകുഴിയിലേക്ക് കോളേജിനെ തള്ളിയിടരുത്; മഹാരാജാസിലെ കസേര കത്തിച്ച സംഭവത്തില്‍ പിണറായി
എഡിറ്റര്‍
Sunday 5th March 2017 12:25pm

കൊച്ചി: മഹാരാജാസ് കോളേജിലെ കസേര കത്തിച്ച സംഭവത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മനോവൈകൃതം ബാധിച്ച മുതിര്‍ന്ന തലമുറ ഇളംതലമുറയുടെ മേല്‍ മനോവൈകൃതങ്ങള്‍ പ്രകടിപ്പിക്കരുതെന്നും അപമാനത്തിന്റെ പടുകുഴിയിലേക്ക് കോളേജിനെ തള്ളയിടരുതെന്നും പിണറായി പറഞ്ഞു.

തെറ്റുകള്‍ തിരുത്തുക എന്നുള്ളത് മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരുടെ ചുമതലയാണ്. തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ഇരുവിഭാഗവും തയാറാകണം.

സമൂഹത്തിന് മാതൃകയായ ഒരു കലാലയത്തില്‍ അരങ്ങേറാന്‍ പാടില്ലാത്ത സംഭവങ്ങളാണ് മഹാരാജാസില്‍ ഉണ്ടായത്. ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാവരും ശ്രമിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

മുതിര്‍ന്നവരുടെ മനോവൈകൃതം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ക്രിയാത്മകമായ രാഷ്്ടീയ ആശയ സംവാദങ്ങളാകണം കോളേജുകളില്‍ ഉണ്ടാവേണ്ടത്. മതേതര ജനാധിപത്യം ഇല്ലാതാക്കാന്‍ ക്യാമ്പസിനെ ചിലര്‍ ഉപയോഗിക്കുന്നു. ജെ.എന്‍.യു, ദല്‍ഹി കാമ്പസുകള്‍ കാണിക്കുന്നത് ഇതാണ്. രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളില്‍ ജാതിമത ശക്തി പിടിമുറുക്കുമെന്നും പിണറായി പറഞ്ഞു.


Dont Miss മോദി ഓരോ നിമിഷവും അപമാനിക്കപ്പെടുന്നു; അദ്ദേഹത്തെ പലരും ദുരുപയോഗം ചെയ്യുന്നു: കിരണ്‍ റിജിജു 


മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം മഹാരാജകീയം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സമ്മളനത്തില്‍ നടന്‍ മമ്മൂട്ടി, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, ഹൈബി ഈഡന്‍ എം,എല്‍,എ, തുടങ്ങി സാമൂഹികസാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Advertisement