എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരില്ല; മറ്റു പാര്‍ട്ടികളുമായി ഒന്നിച്ചു പോകുന്നത് ആലോചിക്കുമെന്ന് പിണറായി;കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Wednesday 19th April 2017 10:10am

ന്യൂദല്‍ഹി: ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മറ്റു പാര്‍ട്ടികളുമായി ഒന്നിച്ചു പോകുന്നത് ആലോചിക്കുമെന്നും പിണറായി പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും ബി.ജെ.പി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മോദി ഭരണത്തിന് കീഴില്‍ ജനങ്ങള്‍ പേടിച്ചാണ് കഴിയുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പിണറായിയുമായുള്ള കൂടിക്കാഴ്ചയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കെജ്‌രിവാള്‍ വ്യക്തമാക്കി.


Dont Miss ഗോകുലം ഗോപാലന്റെ വീട്ടിലും ഫിനാന്‍സ് സ്ഥാപനങ്ങളിലും റെയ്ഡ്


കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ യോജിച്ച ചെറുത്തു നില്‍പ്പുവേണം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നും ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്നും കെജ് രിവാള്‍ പറഞ്ഞു.

പിണറായി വിജയനും അരവിന്ദ് കെജ്‌രിവാളുമായി കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Advertisement