എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന് നേരെയുള്ള കയ്യേറ്റ ശ്രമം കോണ്‍ഗ്രസ് സംസ്‌ക്കാരം: പിണറായി
എഡിറ്റര്‍
Tuesday 30th October 2012 1:40pm

കോഴിക്കോട്: കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ സ്വീകരണച്ചടങ്ങില്‍ ഭാര്യ സുനന്ദ പുഷ്‌കറിനെതിരെയുണ്ടായ കയ്യേറ്റ ശ്രമം കോണ്‍ഗ്രസ് സംസ്‌കാരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Ads By Google

ഇവരുടെ അഴിഞ്ഞാട്ടങ്ങളെ പിന്തുണയ്ക്കുകയാണ് യു.ഡി.എഫ് സര്‍ക്കാരെന്നും സ്ത്രീകളുടെ വസ്ത്രധാരണ രീതിവരെ നിര്‍ദേശിക്കുന്ന തരത്തിലേക്ക് വര്‍ഗീയത വളര്‍ന്നെന്നും പിണറായി കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധ ദിനം  കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നലെ ശശി തരൂരും സുനന്ദാ പുഷ്‌കറും വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം നടന്നത്. കെ.എസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും ആവേശത്തോടെ ശശി തരൂരിന്റെ അടുത്തേക്ക് എത്തുകയും കൂടെയുണ്ടായിരുന്ന ചിലര്‍ സുനന്ദയെ വളയുകയുമായിരുന്നു.

തിരക്കിനിടയിടെ സുനന്ദപുകറെ പ്രവര്‍ത്തകര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ സുനന്ദ  ഒരാളെ കൈകാര്യം ചെയ്യുകയായിരുന്നു. അതിനിടെ രണ്ട് പേര്‍ വന്ന് സുനന്ദയ്ക്ക് സംരക്ഷണം നല്‍കുകയായിരുന്നു.

Advertisement