എഡിറ്റര്‍
എഡിറ്റര്‍
എല്ലാ തട്ടിപ്പും നടത്താന്‍ മുഖ്യമന്ത്രി സൗകര്യം ചെയ്തു: പിണറായി
എഡിറ്റര്‍
Monday 24th June 2013 11:49am

Pinarayi

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ ഭരണപക്ഷത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പ്രതിപക്ഷം. സോളാര്‍ കേസില്‍ എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സോളാര്‍ പാനല്‍ കേസിലെ പ്രതി ബിജുവുമായി മുഖ്യമന്ത്രി സംസാരിച്ചത് ഷാനവാസ് വിളിച്ചുപറഞ്ഞിട്ടാണെന്നാണ് പറയുന്നത്. ഷാനവാസ് വിളിച്ചു പറയുമ്പോഴേക്ക് ബിജുവുമായി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്.

Ads By Google

അത് വെളിപ്പെടുത്താന്‍ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ കാര്യമില്ല. വെളിപ്പെടുത്തിയേ തീരൂ. കേരളത്തിലെ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നും വകവെക്കാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ്.

എല്ലാം ചെയ്തു കഴിഞ്ഞശേഷം എനിയ്ക്ക് ഒന്നും അറിയില്ല എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും പിണറായി പറഞ്ഞു. തട്ടിപ്പു വീരനുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം എന്തെന്ന് വ്യക്തമാക്കുന്നത് വരെ ഈ സമരത്തില്‍ നിന്നും പിന്നോട്ടില്ല.

ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാജിവെച്ച് അത്തരമൊരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണണെന്നും പിണറായി ആവശ്യപ്പെട്ടു.

നിയമസഭക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement