എഡിറ്റര്‍
എഡിറ്റര്‍
വെട്ടുകള്‍ എണ്ണി പറയുന്ന മാധ്യമങ്ങള്‍ തമസ്‌ക്കരിച്ച കൊലപാതകളും ഉണ്ട്: പിണറായി
എഡിറ്റര്‍
Wednesday 5th June 2013 12:47am

pinaray

തിരുവനന്തപുരം: രാഷ്ട്രീയകൊലപാതകങ്ങളില്‍ കൊലചെയ്യപ്പെട്ട വ്യക്തിയുടെ ശരീരത്തിലുള്ള വെട്ടുകളുടെ എണ്ണവും മറ്റും പൊലിപ്പിച്ചു പറയുന്ന മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മറ്റ് ചില കൊലപാതകങ്ങള്‍ കൂടി ഉണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
Ads By Google

കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസുകാര്‍ തന്നെ കൊലചെയ്ത സംഭവം മാധ്യമങ്ങള്‍ കണ്ടില്ല. തൃശൂരിലെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ കൊലപാതകം മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി തമസ്‌കരിക്കു കയായിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ നടന്ന ഈ കൊലപാതകം മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തപോലുമായില്ല. മറ്റു ചില സംഭവങ്ങളില്‍ വെട്ടുകളുടെ എണ്ണവും മറ്റും പറഞ്ഞ് വികാരപരമായി അവതരിപ്പിച്ച സമീപനം ഇതില്‍ കണ്ടില്ല.

ഭാര്യയുടെ മുമ്പില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്നെ കൊലപ്പെടുത്തിയത്. സ്വന്തം വര്‍ഗ താത്പര്യം മുന്‍നിര്‍ത്തിയാണ് ഓരോ മാധ്യമവും പ്രവര്‍ത്തിക്കുന്നത്.

മാധ്യമ മാനേജ്‌മെന്റിന്റെ ഈ നിലപാടിന് അനുകൂലമായി ഒരു വിഭാഗത്തെ വാര്‍ത്തെടുക്കുകയാണ്. പോള്‍ മുത്തൂറ്റ് വധ കേസിലും ഇതേ രീതിയില്‍ തന്നെയാണ് വാര്‍ത്ത നല്‍കിയത്.

പോലീസ് പറയുന്നത് പോലുമല്ല പലപ്പോഴും വാര്‍ത്തകളായി വന്നത്. കൊലപാതകത്തെ വേറൊരു വഴിക്ക് തിരിച്ചുവിടാനും അതുമായി ബന്ധമില്ലാത്തവരെ പ്രതിയാക്കാനുമാണ് ശ്രമിച്ചത്.

രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള ആയുധമായി പല മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളെ ഉപയോഗിച്ചു. സി.പി.ഐ.എമ്മിനെ എങ്ങനെ തകര്‍ക്കാമെന്നാണ് നോക്കിയതെന്നും പിണറായി പറഞ്ഞു.

Advertisement