എഡിറ്റര്‍
എഡിറ്റര്‍
സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും പൊലീസിനു പഴയ ശീലങ്ങള്‍ തികട്ടി വരുന്നെന്ന് പിണറായി
എഡിറ്റര്‍
Saturday 25th November 2017 2:31pm

കണ്ണൂര്‍: സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പഴയ ശീലങ്ങളില്‍ നിന്ന് പൂര്‍ണമുക്തമാവാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരനൂറ്റാണ്ട് പിന്നിട്ടിട്ടും പഴയ ശീലങ്ങള്‍ പലപ്പോഴും തികട്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പില്‍ കെ.എ.പി നാലാം ബറ്റാലിയന്റെയും മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെയും പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.


Also Read: ‘നരേന്ദ്രഭായ് നിങ്ങളുടെ ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു’; മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍


1957 ല്‍ നിലവില്‍ വന്ന ആദ്യ സര്‍ക്കാര്‍ പൊലീസിന് ജനകീയമുഖം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോഴും ചിലതൊക്കെ തികട്ടി വരുന്നുണ്ട്. ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. പുതിയ സമീപനം വേണമെന്ന് സേനയില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഴയ ചിന്തയില്‍ പ്രവര്‍ത്തിക്കേണ്ട വിഭാഗമല്ല പൊലീസെന്ന് പറഞ്ഞ മുഖ്യമന്ത്രി നമ്മുടെ രാജ്യത്ത് നേരത്തെ വിദേശാധിപത്യമായിരുന്നെന്നും ജനങ്ങളെ ശത്രുക്കളായി കണ്ട ബ്രിട്ടീഷുകാര്‍ ജനങ്ങളെ ഒതുക്കാനുള്ള സംവിധാനമായാണ് പൊലീസിനെ ഉപയോഗിച്ചിരുന്നതെന്നും പറഞ്ഞു


Dont Miss: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികസംവരണം നടക്കില്ലെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്ത്


അതിന് ഉതകുന്ന സമ്പ്രദായങ്ങളാണ് പൊലീസ് സ്വായത്തമാക്കിയിരുന്നത്. എം.എസ്.പിയും ഇത്തരത്തില്‍ രൂപം കൊണ്ടതാണ്. ആ ഘട്ടം കടന്നുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഓരോ പ്രദേശവുമായും പൊലീസിന് നിരന്തരബന്ധം വേണം. അവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച് നാട്ടുകാരെപ്പോലെ കൃത്യമായ ധാരണയുണ്ടാക്കാനും മേല്‍പ്പോട്ട് റിപ്പോര്‍ട്ട് ചെയ്യാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement