എഡിറ്റര്‍
എഡിറ്റര്‍
‘നാം മുന്നോട്ട്’; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടിവി ഷോ വരുന്നു
എഡിറ്റര്‍
Friday 3rd November 2017 3:19pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടി.വി പരിപാടി വരുന്നു. ‘നാം മുന്നോട്ട്’ എന്നാണ് പരിപാടിയുടെ പേര്. വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരികയായി എത്തുന്നത് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജാണ്. അരമണിക്കൂറാണ് പരിപാടിയുടെ ദൈര്‍ഘ്യം.

നാലംഗ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി പറയുന്ന പരിപാടിയില്‍ പ്രേക്ഷകര്‍ക്കും ഭാഗമാകാന്‍ കഴിയും എന്നാണ് സൂചന.

തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍  ഒരുക്കിയിരിക്കുന്ന സെറ്റില്‍ ഏതാനും എപ്പിസോഡുകള്‍ ചിത്രീകരിച്ചു കഴിഞ്ഞു.

കേരളത്തിലെ വിവിധ സാമൂഹിക വികസന കാര്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പരിപാടിയെന്നാണ് അറിയുന്നത്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി എന്ന സര്‍ക്കാര്‍ സ്ഥാപനം ആണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Advertisement