എഡിറ്റര്‍
എഡിറ്റര്‍
യൂസഫലിയെ എതിര്‍ക്കേണ്ട നിലപാട് പാര്‍ട്ടിക്കില്ല: പിണറായി വിജയന്‍
എഡിറ്റര്‍
Sunday 2nd June 2013 6:47pm

Pinarayi

തിരുവനന്തപുരം: പ്രമുഖ വ്യവസായി എം.എ യൂസഫലിയെ അനുകൂലിച്ച് കൊണ്ട് സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്.
പദ്ധതികളില്‍ നിന്ന് എം.എ യൂസഫലി പിന്‍മാറേണ്ടതില്ല. അദ്ദേഹത്തെ അന്ധമായി എതിര്‍ക്കില്ലെന്നും, പദ്ധതിയില്‍ നിന്ന് യൂസഫലി പിന്‍മാറേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
Ads By Google

കേരളത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ യൂസഫലി ക്കെതിരേയോ, ലുലു ഗ്രൂപ്പിനെതിരേയോ സമരം നടത്തില്ലെന്നും, യൂസുഫലി ഭൂമി കയ്യേറിയെന്ന് സി.പി.ഐ.എം പറഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ബോള്‍ഗാട്ടി വിഷയത്തിലും ലുലുമാള്‍ വിഷയത്തിലുമുള്ള സി.പി.ഐ.എം നിലപാടാണ് പിണറായി വിജയന്‍  ഇന്ന് വ്യക്തമാക്കിയത്. ലുലുമാളിന് അനുമതി നല്‍കിയതില്‍ എല്‍.ഡി.എഫിന്  വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂസഫലി ഭൂമി സ്വന്തമാക്കിയത് ലേലത്തില്‍ പങ്കെടുത്താണ്. പോര്‍ട്ട് ട്രസ്റ്റ് മാനദണ്ഡം ലംഘിച്ചെന്നാണ് ജില്ലാ കമ്മറ്റി ഉന്നയിച്ച വിഷയം. ഇത് പോര്‍ട്ട് ട്രസ്റ്റും ബന്ധപ്പെട്ട അധികാരികളും പരിശോധിക്കണം. എന്നാല്‍ ബോള്‍ഗാട്ടി പദ്ധതിയെ തകര്‍ക്കുന്ന പ്രക്ഷോഭം നടത്തില്ലെന്നും അദ്ദേഹം വ്യക്കതമാക്കി.

മനുഷ്യത്വപരമായ നിലപാടാണ് മറ്റ് വ്യവസായികളില്‍ നിന്ന്  യൂസഫലിയെ വ്യത്യസ്തമാക്കുന്നത്.  യൂസഫലിയെ അവസാന ആശ്രയമായി കാണുന്ന മലയാളികള്‍ ഏറെയുണ്ടെന്നും, നാടിന്റെ താല്‍പ്പര്യത്തിന് അനുകൂലമായ എല്ലാ നിക്ഷേപങ്ങളെയും സി.പി.ഐ.എം അനുകൂലിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ ചെലവ് ലുലു ഗ്രൂപ്പ്  വഹിക്കണമെന്നാണ് പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും, സര്‍ക്കാര്‍ മുഴുവന്‍ ചെലവ് എടുത്താലും സി.പി.ഐ.എം സമരത്തിനില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Advertisement