എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിന്റെ അവസരമാണ് നഷ്ടപെടുന്നത്;കടകംപള്ളിയുടെ ചൈനായാത്ര നിഷേധിച്ചത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
എഡിറ്റര്‍
Friday 8th September 2017 10:08pm

ന്യൂദല്‍ഹി: യു.എന്‍ സംഘടിപ്പിക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പോകാന്‍  അനുമതി നിഷേധിച്ചത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിന് അനുമതി നിഷേധിച്ചത് നിരാശാജനകമാമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചത്.വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് കേന്ദ്ര തീരുമാനം വഴി നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം അവസരം നിഷേധിച്ചതുവഴി നഷ്ടപ്പെടും. അന്താരാഷ്ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരം എന്ന നിലയിലാണ് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഉത്തരവാദ ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് കേന്ദ്ര തീരുമാനം വഴി നഷ്ടമാകും’ അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.


Also Read ‘ആക്രമികള്‍ ഉണര്‍ന്നിരിക്കുന്നു; അതു കൊണ്ടാണല്ലോ നിങ്ങളില്‍ എത്രപേര്‍ക്ക് അവരെ അറിയാം എന്ന് അയാള്‍ പരസ്യമായി ചോദിച്ചത്’; ടി.ജി മോഹന്‍ദാസിനെതിരെ ആഞ്ഞടിച്ച് ബെന്യാമിന്‍


ഈ മാസം 11 മുതല്‍ 16 വരെയായിരുന്നു ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗം നടക്കുന്നത്. യു.എന്‍. സംഘടിപ്പിക്കുന്ന യോഗത്തില്‍ കേരളത്തെ നയിക്കേണ്ടിയിരുന്നത് കടകംപള്ളിയായിരുന്നു.ഇതില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം യാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയിരുന്നു. മന്ത്രിയ്ക്ക് അനുമതി നിഷേധിച്ചതായി അറിവില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.വിദേശയാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള്‍ പരിഗണിച്ച ശേഷമാണെന്നും സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നത തലത്തിലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Advertisement