എഡിറ്റര്‍
എഡിറ്റര്‍
‘കാഴ്ചയുടെ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ കാണാതെ പോയത്’; ആദിത്യനാഥിന് തകര്‍പ്പന്‍ മറുപടിയുമായി പിണറായി
എഡിറ്റര്‍
Wednesday 4th October 2017 11:03pm


തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്കിടെ കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് വിമര്‍ശനം നടത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ. ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാന്‍ അവസരമൊരുക്കിയതിന് നന്ദിയുണ്ടെന്ന് അദ്ദേഹം യോഗിയോട് പറഞ്ഞു.


Also Read: ‘ജയ് ജയ് സി.പി.ഐ.എം’; ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ സി.പി.ഐ.എമ്മിനും ജയ് വിളി; കൂലിക്കാളെയെടുത്തവര്‍ക്ക് പണികിട്ടിയെന്ന് സോഷ്യല്‍മീഡിയ


ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയിയുടെ മറുപടി. സ്വന്തം സംസ്ഥാനത്ത് പ്രശ്നങ്ങളുടെ കൂമ്പാരമായിട്ടും കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉള്‍ക്കൊള്ളിച്ച് യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയ നടപടിയെയും പിണറായി വിമര്‍ശിച്ചു. ‘യുപിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യു.പിയില്‍ അങ്ങയുടെ സര്‍ക്കാരിന്റെ പട്ടികയില്‍ താജ്മഹല്‍ ഇല്ല.’ പിണറായി പറഞ്ഞു.

കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയതെന്ന് പറഞ്ഞ പിണറായി കേരളത്തിലെ ഉയര്‍ന്ന ശിശുമരണനിരക്കിനെ കുറിച്ച് താങ്കള്‍ പ്രസംഗിച്ചതായി ഞാന്‍ അറിഞ്ഞെന്നും. യോഗിജീ ദയവായി പ്രസ്താവന സ്വയം തിരുത്തണമെന്നും പറഞ്ഞു.

കേരളത്തിന്റെ ശിശുമരണ നിരക്ക് 10 ആണെന്നും, യോഗിയുടെ യു.പിയിലത് 43 ആണെന്നും പറഞ്ഞ പിണറായി ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത് സംബന്ധിച്ച വന്ന വാര്‍ത്ത താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. പോസ്റ്റിലൂടെ കുമ്മനം രാജശേഖരനെതിരെയും പിണറായി വിമര്‍ശനും ഉന്നയിച്ചു.


Dont Miss: ‘യോഗീ… നിങ്ങള്‍ക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ല’; ആശുപത്രിയുടെ കാര്യത്തില്‍ കേരളം യു.പിയെ മാതൃകയാക്കണമെന്നു പറഞ്ഞ യോഗിയ്ക്ക് തോമസ് ഐസക്കിന്റെ മറുപടി


യോഗിയോട് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതില്‍ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നെന്നു പറഞ്ഞാണ് പിണറായി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

 

‘നന്ദി ശ്രീ യോഗി ആദിത്യനാഥ്, കേരളത്തിന്റെ. ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാന്‍ അവസരമൊരുക്കിയതിന്.

ശ്രീ യോഗി ആദിത്യ നാഥ്, സ്വന്തം സംസ്ഥാനത്ത് പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും താങ്കള്‍ കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം.

യുപി യെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യു പിയില്‍ അങ്ങയുടെ സര്‍ക്കാരിന്റെ പട്ടികയില്‍ താജ്മഹല്‍ ഇല്ല. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്ന് കരുതുന്നു.

കേരളത്തിലെ ഉയര്‍ന്ന ശിശുമരണനിരക്കിനെ കുറിച്ച് താങ്കള്‍ പ്രസംഗിച്ചതായി ഞാന്‍ അറിഞ്ഞു. യോഗിജീ, ദയവായി അങ്ങയുടെ ആ പ്രസ്താവന സ്വയം തിരുത്തണം, കേരളത്തിന്റെശിശുമരണ നിരക്ക് 10 ആണ്, അങ്ങയുടെ യുപിയുടെത് 43! ടൈംസ് ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച വാര്‍ത്ത താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്.

കേരളത്തില്‍ പക്ഷെ സ്ഥിതി താങ്കള്‍ മനസ്സിലാക്കിയതു പോലെയല്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതില്‍ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നു.’

Advertisement